സര്‍വകലാശാലയെക്കുറിച്ച്

കേന്ദ്ര സര്‍ക്കാര്‍ 1958 മാര്‍ച്ച്‌ 4-ന് അംഗീകരിച്ച രാജ്യത്തിന്‍റെ നവ ശാസ്ത്രീയ ദര്‍ശനത്തോടുള്ള കേരള സര്‍ക്കാരിന്‍റെ ഉറച്ച പ്രതിബദ്ധതയുടെ പ്രതീകമായി 1971-ല്‍ “യൂണിവേഴ്സിറ്റി ഓഫ് കൊച്ചിന്‍” എന്ന പേരില്‍ ഈ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടു. പ്രയുക്ത ശാസ്ത്രങ്ങളിലും, സാങ്കേതിക വിദ്യയിലും, വ്യവസായത്തിലും, വാണിജ്യത്തിലും അതുപോലെയുള്ള മറ്റു ശാസ്ത്ര ശാഖകളിലും ബിരുദാനന്തര തലത്തിലുള്ള പഠനത്തിലും, ഗവേഷണത്തിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടാണ് ഈ സര്‍വകലാശാല ജന്മം കൊണ്ടത്. 1986 ഫെബ്രുവരിയില്‍ ഈ സര്‍വകലാശാലയെ “കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി (കുസാറ്റ്)” എന്നു പുനര്‍നാമകരണം ചെയ്തു. സര്‍വകലാശാലയുടെ എല്ലാ പഠന വിഭാഗങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിനും, ഗവേഷണത്തിനുമുളള വൈദഗ്ധ്യം ലഭ്യമാണ്. രാജ്യത്തെ മുന്‍ നിരയിലുള്ള മികച്ച ഗവേഷണ കേന്ദ്രങ്ങള്‍ക്കും, ഭാരതീയ നാവിക സേനയുടെ ദക്ഷിണ നാവിക കമാന്‍ഡിന്‍റെ പാഠ്യപദ്ധതികള്‍ക്കും അംഗീകാരം നല്‍കുക വഴി ഈ സ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുള്ള പഠന-ഗവേഷണ സൌകര്യങ്ങളും ഈ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നു. 

adm

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല

 • 1971-ല്‍ സ്ഥാപിതമായി
 • 1986-ല്‍ പുന:സ്സംഘടിപ്പിക്കപ്പെട്ടു

വിദ്യാര്‍ത്ഥി സംഖ്യ/വിദ്യാര്‍ത്ഥികളുടെ എണ്ണം

 • 4467 ബിരുദ തലം
 • 2053 ബിരുദാനന്തരബിരുദ തലം
 • 72 എം. ഫില്‍
 • 1124 പി. എച്. ഡി

നേതൃത്വം

 • വൈസ്-ചാന്‍സലര്‍ - കെ. എൻ. മധുസൂദനൻ
 • പ്രോ-വൈസ്-ചാന്‍സലര്‍ - ഡോ. പി.ജി. ശങ്കരന്‍
 • രജിസ്റ്റ്രാര്‍ - ഡോ. കെ . അജിത
 • ഫിനാന്‍സ് ഓഫീസര്‍ - ശ്രീ. സുധീർ എം. എസ്.

അദ്ധ്യാപകര്‍

 • 249 അദ്ധ്യാപകര്‍

പ്രമുഖ കേന്ദ്രങ്ങള്‍

 • റഡാര്‍ അധിഷ്ഠിത പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം
 • സമൂഹ ശാസ്ത്ര കേന്ദ്രം
 • ബൌദ്ധിക സ്വത്തവകാശ അന്തര്‍ സര്‍വകലാശാലാ പഠനകേന്ദ്രം

പാഠ്യപദ്ധതികള്‍

 • 14 ബിരുദതല പാഠ്യപദ്ധതികള്‍
 • 53 ബിരുദാനന്തരബിരുദതല പാഠ്യപദ്ധതികള്‍
 • 9 എം.ഫില്‍ പാഠ്യപദ്ധതികള്‍
 • പി.എച്.ഡി പാഠ്യപദ്ധതികള്‍