കൊച്ചി സർവ്വകലാശാല ക്യാമ്പസുകൾ

തൃക്കാക്കര  പ്രധാന കാമ്പസ്

തൃക്കാക്കര  പ്രധാന കാമ്പസ് 180 ഏക്കറിൽ കുന്നുകളോടും ,കുളിർ  കാറ്റിനാലും പൊൻ സൂര്യകിരണങ്ങളാലും   അലങ്കരിച്ച പച്ചപ്പിന്റെ പ്രകൃതി ഭംഗിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത കേരള വാസ്തുവിദ്യയിൽ രൂപകൽപ്പന ചെയ്ത പ്രധാന കെട്ടിടസമുച്ചയത്തിലാണ്  മറൈൻ സയൻസസ് ഒഴികെയുള്ള വിവിധ വകുപ്പുകളും സ്കൂളുകളുംഅഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സഹായസ്ഥാപനങ്ങൾഹോസ്റ്റലുകൾഗസ്റ്റ് ഹൗസ്ഫാക്കൽറ്റിക്കൽ കോംപ്ലക്സ്കമ്പ്യൂട്ടർ സെന്റർസെന്റർ ലൈബ്രറിസ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ സ്ഥിതി ചെയ്യുന്നത്

വിഷ്ണുവിന്റെ അഞ്ചാം  അവതാരമായ വാമനനുമായീ(തൃക്കാക്കരയപ്പൻ)   ബന്ധിപ്പിച്ച് തൃക്കാക്കരയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യം .  അസുരൻ (രാക്ഷസന്‍) രാജാവായ മഹാബലിയുടെ ,ഭരണകാലത്ത്  ദാരിദ്ര്യവും ദുഃഖവും  കേൾക്കാനില്ലായിരുന്നു . ഈ ജനപ്രീതി  ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു .അവർ മഹാബലിയെ പാതാളയിലേക്ക് വലിച്ചെറിയാൻ പ്രേരിപ്പിച്ചു. വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ കാണാൻ  അദ്ദേഹത്തിന് അനുവാദം നൽകിയിരുന്നു. മഹാബലി അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ കേരളത്തിലെ പ്രസിദ്ധമായ വിളവെടുപ്പുത്സവമായ  ഓണാഘോഷത്തിനു വരുന്നുവെന്ന് ഐതിഹ്യം.    

പുളിങ്കുന്ന് കാമ്പസ്

ആലപ്പുഴയിലെ കുട്ടനാട്ടിലാണ് ക്യാമ്പസ് സ്ഥിതിചെയ്യുന്നത്കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് കുട്ടനാട് (CUCEK). കേരളത്തിലെ നെല്ലറയായ  കുട്ടനാട്ടിലാണ്  വിപുലമായ ക്യാമ്പസ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിനു താഴെയുള്ള നെൽകൃഷിക്ക് പേരുകേട്ടതാണ് ഇത്. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇവിടം മനോഹരമായ ഭൂപ്രകൃതിയും സുന്ദരമായ കായലുകളും ,നെൽവയലുകളാലും  ചുറ്റപ്പെട്ടിരിക്കുന്നു 

മറൈൻ സയൻസ് ക്യാംപസ്

സമുദ്ര സംബന്ധിയായ പഠനത്തിനായി കൊച്ചി സർവ്വകലാശാല , അറബിക്കടലിന്റെ റാണി എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചിയുടെ ഹൃദയഭാഗത്ത്, വേമ്പനാട്ട് കായലിന്റെ തീരത്തായി സ്കൂൾ ഓഫ് മറൈൻ സയൻസ് എന്ന പേരിൽ ഒരു ക്യാംപസ് സ്ഥാപിച്ചിരിക്കുനനു. ഇവിടെ സമുദ്രത്തിന്റെ വിവിധ മേഖലകളിലുള്ള ഗവേഷണ പഠനങ്ങളും മറ്റു പരീക്ഷണങ്ങളും നടത്തുന്നതിനായി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.ഈ മേഖലകളിൽ പഠനം നടത്തുന്ന ഭാരതത്തിലെ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നായ സ്കൂൾ ഓഫ് മറൈൻ സയൻസ്, വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ സൗകര്യവും, പുറം കടലിൽ ഗവേഷണത്തിന് പോകുന്നതിനായി ബോട്ടുകളും മറ്റു സാമഗ്രികളും ഒരുക്കിയിരിക്കുന്നു .

Route Map