Back

14.08.2019 കുസാറ്റ് വിദ്യാര്‍ത്ഥി അന്താരാഷ


കൊച്ചി: ഊര്‍ജ്ജശേഖരണത്തിനുപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികളേയും അതിലുപയോഗിക്കാവുന്ന സാങ്കേതിക വിദ്യകളേയും പരാമര്‍ശിക്കുന്ന ശാസ്ത്രഗ്രന്ഥം  പ്രസിദ്ധീകരിച്ച്് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്‌നോളജി വകുപ്പില്‍ ബിരുദവിദ്യാര്‍ത്ഥിയായ സ്റ്റെല്‍ബിന്‍ പീറ്റര്‍ ഫിഗറസ.് 'ഗ്രാഫീന്‍ ആന്‍ഡ് കാര്‍ബണ്‍ നാനോട്യൂബ് ഫോര്‍ അഡ്വാന്‍സ്ഡ് ലിഥിയം അയോണ്‍ ബാറ്ററീസ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിക്കുന്ന പുസ്തകത്തിന്റെ മുഖ്യ ഗ്രന്ഥകര്‍ത്താവാണ് സ്റ്റെല്‍ബിന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രശാന്ത് രാഘവന്റെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. രാജ്യാന്തര തലത്തില്‍ ഒരു ബിരുദ വിദ്യാര്‍ത്ഥി മുഖ്യ ഗ്രന്ഥകര്‍ത്താവായ ആദ്യത്തെ റഫറന്‍സ് ഗ്രന്ഥമാണിതെന്ന് ഡോ. പ്രശാന്ത് രാഘവന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ അന്താരാഷ്ട്ര പ്രസാധകരായ അമേരിക്കയിലെ ടെയ്‌ലര്‍ ആന്‍ഡ് ഫ്രാന്‍സിസ്, സി.ആര്‍.സി പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ പ്രശസ്്ത ശാസ്ത്രജ്ഞനായ പ്രൊഫ. ജോണ്‍ ഗുഡിനഫാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്. ലാപ്്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുവാനും ഉയര്‍ന്ന ഊഷ്മാവില്‍ പോലും അവയെ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കുവാനുമുള്ള സാങ്കേതിക വിദ്യകള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്്. കാര്‍ബണ്‍ പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മിതിക്കായുള്ള നൂതന ഇലക്ട്രോഡുകളുടെയും ഇലക്ട്രോലൈറ്റുകളുടേയും വിശദാംശങ്ങളും പുസ്തകത്തിലുണ്ട്്. ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ പുസ്തകം ലഭ്യമാണ്.

Back