Back

16-08-2019 കുസാറ്റ്: ഐ.ബി.പി.എസ് സമഗ്ര പരിശീല



കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ആഗസ്റ്റ് 19 മുതല്‍ ഐ.ബി.പി.എസ് ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  സമഗ്ര പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ആകെയുള്ള മുപ്പതു സീറ്റുകളില്‍ 10 എണ്ണം എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം ഫീസിളവോടെ സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ എത്രയും വേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0484-2576756,9946208901

Back