Back

16-08-2019 പ്രളയം: കുസാറ്റ് പുളിങ്കുന്ന്് എ


 
കൊച്ചി: പ്രളയവും മഴക്കെടുതിയും മൂലം കൊച്ചി സര്‍വ്വകലാശാലയുടെ പുളിങ്കുന്ന്് എഞ്ചിനീയറിങ്ങ് കോളേജിലെ സ്‌പോട്ട്് അഡ്മിഷനുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌പെഷ്യല്‍ സ്‌പോട്ട്് അഡ്മിഷന്‍ നടത്തുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഒഴിവുള്ള ബി.ടെക്ക് സീറ്റുകളിലേക്ക് നടത്തു സ്‌പോട്ട്് അഡ്മിഷനില്‍ സര്‍വ്വകലാശാല നടത്തിയ ക്യാറ്റ് പരീക്ഷ എഴുതിയവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. പങ്കെടുക്കാനാഗ്രഹിക്കുവര്‍ പത്താം തരം മുതലുള്ള മുഴുവന്‍ അസ്സല്‍ മാര്‍ക്ക് ലിസ്റ്റുകളും പകര്‍പ്പുകളും, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നോ-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട്് സൈസ് ഫോട്ടോകള്‍, ഫീസിനത്തിലായി ഏകദേശം അമ്പതിനായിരം രൂപ എന്നിവയുള്‍പ്പെടെ രാവിലെ ആഗസ്റ്റ് 21 ബുധനാഴ്ച 9.30 ന് പുളിങ്കുന്ന്് എഞ്ചിനീയറിങ്ങ് കോളേജിലെത്തണം. വിശദവിവരങ്ങള്‍ക്ക്- ഫോണ്‍: 0477-2707500.                      

Back